മേപ്പാടിയിലെ റിസോര്‍ട്ട് നിര്‍മ്മിച്ചത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് അധികൃതര്‍

മേപ്പാടിയില്‍ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് അനുമതി ഇല്ലാതെയെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതര്‍. ഏലത്തോട്ടത്തില്‍ 20-ല്‍ അധികം ടെന്റുകളിലാണ് അതിഥികളെ താമസിപ്പിച്ചിരുന്നതെന്നും സംഭവം നടക്കുമ്പോള്‍ വിദ്യാര്‍ഥികളടക്കം 30-ല്‍ അധികം വിനോദസഞ്ചാരികള്‍ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്. 

ഇന്നലെ വൈകിട്ടോടെയാണ് പേരാമ്പ്ര ദാറുല്‍ നുജൂം കോളേജിലെ അധ്യാപികയായ ഷഹാന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇളമ്പിലേരിയിലെ എക്‌സ്‌പ്ലോര്‍ വയനാട് എന്ന റിസോര്‍ട്ടില്‍ എത്തിയത്. ഇവിടെവെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. റിസോര്‍ട്ടിനെതിരെ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

Content Highlights: