VIDEO | ഓടുന്ന കാറിന്റെ ഡിക്കി തുറന്ന് ആഡംബര കാറിന്റെ റീൽ ഷൂട്ട്, ചെന്നുപെട്ടത് MVDക്ക് മുന്നിൽ

.
.

ഓടുന്ന കാറിന്റെ ഡിക്കി തുറന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരണം. എറണാകുളം സിപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. തിരക്കേറിയ സമയത്ത് ട്രാഫിക് നിയമം ലംഘിച്ചുള്ള സംഘത്തിന്റെ റീല്‍സ് ചിത്രീകരണം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ തന്നെ കൈയോടെ പിടികൂടി. കാറോടിച്ച വയനാട് സ്വദേശിയായ അമല്‍ദേവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് മോട്ടോര്‍ വാഹനങ്ങളുടെ ടെസ്റ്റിങ് നടക്കുന്ന ഗ്രൗണ്ട്. ഈ ഗ്രൗണ്ടിന് സമീപത്തുകൂടിയായിരുന്നു സംഘത്തിന്റെ റീല്‍സ് ചിത്രീകരണം. ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറായ അസീം ദൃശ്യം അപ്പോള്‍ തന്നെ ഫോണില്‍ പകര്‍ത്തി. 

മുന്നില്‍ പോകുന്ന കാറിന്റെ ഡിക്കിയിലിരുന്നാണ് രണ്ടുപേര്‍ പിന്നാലെ വരുന്ന ആഡംബര കാറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. മുന്നില്‍പോകുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടാല്‍ പോലും രണ്ടുപേരും റോഡില്‍വീഴുതന്ന തരത്തില്‍ അപകടകരമായ രീതിയിലായിരുന്നു ഇവരുടെ യാത്ര. പ്രൊഫഷണലായി റീല്‍സ് ചിത്രീകരിച്ച് നല്‍കുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

Content Highlights: reels shoot on moving car mvd takes action