ഇനി ഇടപാടുകൾക്ക് ഡിജിറ്റൽ രൂപ
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം തുടങ്ങി. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസി ആണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ സ്ഥിതി വിലയിരുത്തി ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾക്കും ഘട്ടംഘട്ടമായി ഇതു പ്രാബല്യത്തിൽ കൊണ്ടുവരും.
നിലവിലെ കറൻസിനോട്ടുകളുടെ ഡിജിറ്റൽ രൂപമായിരിക്കുമിത്. വിനിമയ മാധ്യമമെന്ന നിലയിൽ കറൻസി നോട്ടുകളുടെ എല്ലാ സവിശേഷതകളും ഡിജിറ്റൽ രൂപയ്ക്കുമുണ്ടാകും.