‘ഇന്നീ ബജറ്റ് ലോകമെങ്ങും വിളങ്ങീടാൻ ധനകാര്യമന്ത്രി തന്നെ’ എന്ന പാട്ടിന് സ്കോപ്പുണ്ട് – രമേശ് പിഷാരടി
ബിജെപി അധികാരത്തിലെത്തിയപ്പോൾ കൈയിൽ മൊബൈൽ ഫോണുള്ള ഇന്ത്യക്കാരെയാണ് കിട്ടിയത്. 200 വർഷം ബ്രിട്ടീഷുകാർ ഭരിച്ച ഇന്ത്യ കോൺഗ്രസിനും 54 വർഷം കോൺഗ്രസ് ഭരിച്ച ഇന്ത്യ ബിജെപിയ്ക്കും കിട്ടിയതുകൊണ്ടാണ് ഈ പത്തുവർഷത്തിന് മുമ്പ് ഇവരെന്താണ് ഈ കാണിച്ചത് എന്ന ചോദ്യം കേൾക്കുന്നത് എന്ന് പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി നിയമസഭയിൽ. എതിർ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചതുകൊണ്ട് ഒരു നാട് മുഴുവൻ ചീത്തവിളിച്ചുവെന്ന് അദ്ദേഹം സരസമായ വാക്കുകളിൽ പറഞ്ഞു. ഇന്നീ ബജറ്റ് ലോകമെങ്ങും വിളങ്ങീടാൻ ധനകാര്യമന്ത്രി തന്നെ എന്ന പാട്ടിന് സ്കോപ്പുണ്ടെങ്കിലും ഞങ്ങൾ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Ramesh Pisharody highlights the contrast in governance between the British era, Congress rule, and the BJP period