31 വര്‍ഷത്തെ ജയില്‍വാസം അവസാനിച്ചു, പേരറിവാളന്‍ ഇനി പൂര്‍ണ്ണ സ്വതന്ത്രന്‍
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ നടപടി. 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പേരറിവാളന്‍ പൂര്‍ണ്ണ സ്വതന്ത്രനായി.
പേരറിവാളന്റെ ശിക്ഷാ ഇളവില്‍ തീരുമാനം എടുക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണ് എന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീംകോടതി വിധി. പേരറിവാളനെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ ശുപാര്‍ശ ഉചിതമായ പരിഗണനകളോടെയാണ് എന്ന് കോടതി നിരീക്ഷിച്ചു.
Content Highlights: Rajiv Gandhi assassination, Perarivalan got released, Supreme Court, tamilnadu government