രാഹുല്‍ ഗാന്ധിയുടെ ആറ്റംബോംബും വി. ഡി സതീശന്റെ ബോംബും ഓരേപോലെ- രാജീവ് ചന്ദ്രശേഖര്‍

രാഹുല്‍ ഗാന്ധിയുടെ ആറ്റംബോംബും വി. ഡി സതീശന്റെ ബോംബും ഓരേപോലെ. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖര്‍
ഇക്കാര്യം പറഞ്ഞത്. സി. കൃഷ്ണകുമാറിനെതിരെയുള്ള ലൈംഗിക ആരോപണം പടക്കമല്ല മതിപ്പുളവാക്കാനുള്ള വി. ഡി സതീശന്റെ നിഷ്ഫലശ്രമം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന്  അദ്ദേഹം മറുപടി നല്‍കാതെയാണ് പത്രസമ്മേളനം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്നും അഭിപ്രായപ്പെട്ടു.
 

Content Highlights: Rajeev Chandrasekhar conducts press meet at Thiruvananthapuram