കല ഉപജീവനമായി എടുക്കാൻ വിദ്യാർഥികളോട് പറയാൻ പോലും മടിയാണ്- രാജശ്രീ വാര്യർ
കോവിഡ് കാലത്തെ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് നർത്തകി രാജശ്രീ വാര്യർ. നർത്തകർ എന്നു പറഞ്ഞ് പലപ്പോഴും കാണിക്കുന്നത് പ്രശസ്തിയിലുള്ളവരെയായിരിക്കും. പക്ഷേ അത്തരത്തിൽ അല്ലാത്തവരും സമൂഹത്തിലുണ്ട്. പാവപ്പെട്ടവനെ കാണാൻ ആരുമില്ല. അവരുടെ സങ്കടങ്ങൾ കേൾക്കാൻ സാംസ്കാരിക വകുപ്പ് തയ്യാറാവണമെന്നും രാജശ്രീ വാര്യർ.
കുറച്ചുപേർക്ക് മാത്രം സൗജന്യവും സേവനവും ലഭിക്കുന്ന രീതിയുണ്ടെങ്കിൽ അതുകണ്ടെത്തി അതിന് മാറ്റം വരുത്താൻ കഴിയണം. കോവിഡിന് മുമ്പും യഥാർഥ കലാകാരന്മാരിൽ പലരും പട്ടിണിയിലാണ്, ഇപ്പോൾ മുഴുപ്പട്ടിണിയിലും. ഈ സാഹചര്യത്തിൽ
സ്വന്തം വിദ്യാർഥികളോട് പോലും കല ഉപജീവനമായി എടുക്കാൻ പറയാൻ മടിയാണെന്നും രാജശ്രീ വാര്യർ പറയുന്നു.
Content Highlights: