VIDEO| രാധികയുടെ ക്ഷമ പരീക്ഷിച്ച് ഐസ്‌ക്രീം വില്‍പനക്കാരന്‍; അരികില്‍ ചിരിയോടെ ആനന്ദ്
തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പനക്കാരുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കോണും ഐസ്‌ക്രീമും ഒന്നിച്ചുകൊടുക്കാതെ വാങ്ങാനെത്തുന്നവരെ കബളിപ്പിക്കുന്നതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കൊതിയോടെ ഐസ്‌ക്രീം വാങ്ങാനെത്തിയിട്ട് അത് കിട്ടാതെയാകുമ്പോള്‍ ആളുകള്‍ പിണങ്ങുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം വീഡിയോകളില്‍ കാണാം.
ആനന്ദ് അംബാനിയുടെ ഭാര്യ രാധിക മെര്‍ച്ചന്റും ഈ തുര്‍ക്കിഷ് ഐസ്‌ക്രീം ഒന്ന് പരീക്ഷിച്ചു. ആനന്ദിനൊപ്പം ദുബായിലെത്തിയപ്പോഴാണ് രാധികയും ഈ ഐസ്‌ക്രീം രുചിച്ചുനോക്കാമെന്ന് കരുതിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഐസ്‌ക്രീം വില്‍പനക്കാരന്‍ രാധികയുടെ ക്ഷമ പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. വില്‍പനക്കാരന്‍ തിരിച്ചും മറിച്ചും ഐസ്‌ക്രീം രാധികയ്ക്ക് മുന്നിലേക്ക് നീട്ടുകയും ഒടുവില്‍ കോണ്‍ മാത്രം കിട്ടുകയും ചെയ്യുന്നു. പിന്നീട് വീണ്ടും നീട്ടുമ്പോള്‍ രാധികയ്ക്ക് കിട്ടുന്നത് ടിഷ്യൂ പേപ്പറാണ്. ഒടുവില്‍ വില്‍പനക്കാരന്‍ ഐസ്‌ക്രീം നല്‍കുകയും രാധിക അത് കഴിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഒരു ചിരിയോടെയാണ് രാധികയും ആനന്ദും ആസ്വദിച്ചത്.
Content Highlights: radhika merchant tricked by turkish ice cream vendor in dubai