'കുറ്റവാളികളുണ്ടോ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടോയെന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാകില്ലല്ലോ'

വാർത്ത കണ്ടതിന് ശേഷം ഗൂ​ഗിൾ ചെയ്ത് നോക്കിയാണ് ആരാണ് ഓംപ്രകാശ് എന്ന് ​മനസിലാക്കുന്നതെന്നും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും നടി പ്രയാ​ഗ മാർട്ടിൻ. സുഹൃത്തുക്കളെ കാണാനായാണ് ഹോട്ടലിൽ പോയത്. നമ്മൾ പല സ്ഥലത്ത് പോകുന്നവരാണ്. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ കുറ്റവാളികളുണ്ടോ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുണ്ടോ എന്നൊന്നും ചോദിച്ചിട്ട് കയറാൻ പറ്റില്ലല്ലോ. പ്രത്യേകിച്ച് ഇരുപതുപേരോളം ആളുകളുള്ളപ്പോൾ. നമ്മൾ പോവുക, നന്നായി പെരുമാറുക എന്നാണല്ലോ. ചില ചോദ്യങ്ങൾ പോലീസ് മാത്രം ചോദിക്കുമ്പോൾ ഞാൻ ഉത്തരം പറയേണ്ടതാണ്. അത് മാധ്യമങ്ങളോട് പറയേണ്ടതായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനെന്തായാലും ഉദ്യോ​ഗസ്ഥർ ചോദിച്ച ചോദ്യത്തിനെല്ലാം ഉത്തരം കൊടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ ഞാൻ പോയ സ്ഥലത്ത് ഇങ്ങനെ ഒരാൾ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. അ​ദ്ദേ​ഹത്തെ കാണുകയോ, കണ്ട ഓർമ്മയോ ഒന്നും തനിക്കില്ലെന്നും പ്രയാ​ഗ പറഞ്ഞു. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രയാഗ. 

Inshort: Actress Prayaga Martin clarifies she has no connection to Om Prakash after being questioned by police regarding her presence at a location connected to the case.

Content Highlights: Prayaga Martin Denies Link to Om Prakash Case