'എന്നെ കേട്ടില്ല, പാര്‍ട്ടി കൂടെനില്‍ക്കുമെന്ന് കരുതി';അമ്മയ്‌ക്കൊപ്പം സമരമിരുന്ന് പ്രമോദ് കോട്ടൂളി

പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാര്‍ട്ടി നടപടിക്ക് പിന്നാലെ പരാതിക്കാരന്റെ വീട്ടിന് മുന്നില്‍ സമരം തുടങ്ങി ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. അമ്മയ്‌ക്കൊപ്പമെത്തിയാണ് പ്രമോദ് കോട്ടൂളിയുടെ സമരം. താന്‍ ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ല. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണം. പാര്‍ട്ടി തെറ്റുദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദത്തില്‍ തന്നെ പാര്‍ട്ടി കേട്ടില്ലെന്നും പാര്‍ട്ടി കൂടെനില്‍ക്കുമെന്ന് കരുതിയിരുന്നുവെന്നും പ്രമോദ് പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുമെന്നും ശനിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തിരുന്നത്. .
Content Highlights: pramod Kottooli stars protest infront of complainants house