'സമൂഹമനസ്സ് എന്നും വേട്ടക്കാരന്റേത്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; ഈസ്റ്റര്‍ ദിനത്തില്‍ പിപി ദിവ്യ

തിന്മയുടെ മേല്‍ അവസാനത്തെ ജയം നന്മയ്ക്കാണെന്നും സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേതെന്നും പി.പി.ദിവ്യ. ഈസ്റ്റര്‍ ദിനത്തില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും പറയുന്നുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് പി.പി.ദിവ്യ. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ....ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ....' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: pp divya easter video