പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷ് പിടിയില്‍
പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് രാജേഷ് പോലീസ് പിടിയിലായത്. വൈകാതെ ഇയാളെ കേരളത്തില്‍ എത്തിക്കും. കൊലപാതകം നടന്ന് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷ് പിടിയിലായിരിക്കുന്നത്.
തിരുവനന്തപുരത്തിന്റ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ഒളിവിലായിരുന്നു രാജേഷ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുന്നതിനിടയിലാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞത്. രാജേഷിനായുള്ള അന്വേഷണത്തിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വള്ളം മറിഞ്ഞ് മരണപ്പെട്ടത്.
Content Highlights: