ഒമ്പതുനിലകള്‍, 60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങള്‍; സിപിഎമ്മിന് ഇനി പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ പുതിയ എകെജി സെന്റർ മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തേക്കു വരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ പുതിയ എകെജി സെന്റർ മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തേക്കു വരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

ഒമ്പതുനിലകളിലായി 60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസ്, വാര്‍ത്താസമ്മേളനത്തിന് പ്രത്യേകം ഹാള്‍, സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ കോണ്‍ഫറന്‍സ് റൂം, സെക്രട്ടറിയറ്റംഗങ്ങള്‍ക്കും പിബി അംഗങ്ങള്‍ക്കും പ്രത്യേകം ഓഫീസ്, താമസ സൗകര്യം, വിസിറ്റേഴ്സ് റൂം, സെല്ലാര്‍ പാര്‍ക്കിങ്... ഇങ്ങനെ വിശാലതയിലേക്ക് മിഴി തുറക്കുകയാണ് പാര്‍ട്ടി ആസ്ഥാന കേന്ദ്രം. കോടിയേരി ബാലകൃഷ്ണന്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ 2022 ഫെബ്രുവരിയിലാണ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പുതിയ മന്ദിരത്തിലേക്ക് പാര്‍ട്ടിപ്രവര്‍ത്തനം മാറ്റുന്നതോടെ പഴയ എ.കെ.ജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രമായി തുടരും. 

Content Highlights: pinarayi vijayan inaugurated party new headquarters