ഫോണില്‍ ചാരന്‍: പട്ടികയില്‍ കേന്ദ്രമന്ത്രിമാരും മലയാളി മാധ്യമ പ്രവര്‍ത്തകരും, പ്രതിരോധത്തിൽ കേന്ദ്രം
സുപ്രീം കോടതി ജഡ്ജി, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാക്കളായ എൻ.എസ്.ഓയിൽ നിന്ന് ചോർന്ന ഡാറ്റയിലാണ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവന്നത്. മലയാളി മാധ്യമപ്രവർത്തകരായ എം.കെ. വേണു, ജെ. ഗോപീകൃഷ്ണൻ, സന്ദീപ് ഉണ്ണിത്താൻ, സാമൂഹ്യ പ്രവർത്തകരായ റോണാ വിൻസെന്റ്, ഹാനി ബാബു തുടങ്ങിയവരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
Content Highlights: