യോഗിയുടെ ബുൾഡോസർ രാജിന് ഐക്യദാർഢ്യം; ബിജെപി റാലിയിൽ ബുൾഡോസറിലെത്തി പ്രവർത്തകർ

ബിജെപി പ്രവർത്തകർ ബുൾഡോസറിലെത്തിയപ്പോൾ | Photo: ANI
ബിജെപി പ്രവർത്തകർ ബുൾഡോസറിലെത്തിയപ്പോൾ | Photo: ANI

ലഖ്നൗ: ബിജെപി റാലിയിൽ ബുൾഡോസറിലെത്തി പ്രവർത്തകർ. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലാണ് പ്രവർത്തകർ ബുൾഡോസറിലെത്തിയത്. യോഗിയുടെ ബുൾഡോസർ രാ​ജിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു പ്രവർത്തി.

ഉത്തർപ്രദേശ് സർക്കാരാണ് ക്രിമിനൽക്കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന നടപടി ആദ്യം ആരംഭിച്ചത്. ബുൾഡോസർ നീതി എന്ന് അറിയപ്പെടുന്ന ഈ നടപടി ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും പിന്തുടർന്നു. ബുൾഡോസർ നീതി, നിയമത്തെ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നത്തിന് തുല്യമാണെന്നും നിയമം പരമോന്നതമായ രാജ്യത്ത് ഇത്തരം നിയമ വിരുദ്ധ ഭീഷണികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.
 

Content Highlights: people reached bulldozers at BJP rally