65 ലക്ഷം മുടക്കി ഫാം നവീകരിച്ചു; അനുമതി നൽകാതെ പഞ്ചായത്ത്
സംരംഭകർക സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നു എന്ന് സർക്കാർ ആവകാശപ്പെടുമ്പോഴും ഒരു പശു ഫാം തുടങ്ങാൻ അങ്കമാലിയിലെ ഒരു കൂട്ടം യുവാക്കൾ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. അങ്കമാലി തുറവൂർ പഞ്ചായത്തിലെ കിടങ്ങൂരിൽ ഫാം തുടങ്ങാൻ ഒരു വർഷമായി പ്രവാസി സംരംഭകർ വലയുകയാണ്. ഇരുപത് വർഷമായി പലരും നടത്തിവന്ന ഫാം വാങ്ങി വിപുലമാക്കാനുള്ള ശ്രമത്തിനാണ് ലൈസൻസ് നൽകാതെ പഞ്ചായത്ത് അധികൃതർ നൂലാമാലകൾ പറഞ്ഞ് വൈകിപ്പിക്കുന്നത്.
