'മക്കള്‍ കളിക്കുന്നിടത്താണ് കടുവയെ കണ്ടത്. ഇനിയും വരില്ലെന്ന് എന്താണുറപ്പ്'

മൂന്ന് ദിവസമായി ഉറക്കം കെടുത്തിയ നരഭോജി കടുവ ചത്തതിൻറെ ആശ്വാസത്തിലാണ് പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾ. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആര്‍.ആര്‍.ടി സംഘവും സ്ഥിരീകരിച്ചതോടെ ഭീതിയുടെ പിടിയില്‍ നിന്ന് ഈ നാട് മോചിപ്പിക്കപ്പെടുകയാണ്. ഇനി സമാധാനമായി പുറത്തിറങ്ങാം എന്ന് പറയുമ്പോഴും ഇവരുടെ ഉള്ളിൽ ആശങ്കകൾ ബാക്കിയാണ്. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും പൂർണ്ണമായും മോചനം കിട്ടുമോ എന്ന ആശങ്ക. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും കടുവ ആളെക്കൊന്ന സംഭവം ഇവിടെയാദ്യമാണ്. പഞ്ചാരക്കൊല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ മീന്‍മുട്ടി താറാട്ട് രാധയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പതിവ് മാവോയിസ്റ്റ് പരിശോധനയ്ക്കായി കാടുകയറിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കടുവ തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Man Eater Tiger Found Dead in Wayanad