പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഇതിനിടെ കേസ് പിന്‍വലിപ്പിക്കാന്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.
ക്യൂക്ക് വേരിഫിക്കേഷനില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്ള ഹനീഷിനെ മുമ്പ് രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. കുറ്റകരമായ പങ്കാളിത്തം ഉണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. കേസ് അന്വേക്ഷണത്തിനിടയില്‍ അവധിയില്‍ പോയ മുഹമ്മദ് ഹനീഷ് അടുത്തിടെയാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തിയത്.
Content Highlights: