ചെളിയില്‍ തെന്നിപ്പറന്ന്‌ ബൈക്കുകൾ; ആവേശമായി പാലക്കാട്ടെ മഡ് റേസ്

മഴക്കാലത്ത് പാലക്കാടിന് ആവേശമായി മഡ് റേസ്. കാടാങ്കോട്ടയിലെ പ്രിയ​​ദർശിനി മോട്ടോർ ക്ലബ്ബാണ് റേസ് സംഘടിപ്പിച്ചത്. നൂറിലേറെപ്പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യയാകമാനമുള്ള റൈഡേഴ്സ് റേസിൽ പങ്കെടുക്കാനെത്തിയിരുന്നു. 

സാധാരണ കൃത്രിമമായി ചെളിയുണ്ടാക്കി ട്രാക്കുകളിൽ നിറച്ചാണ് മഡ് റേസ് സംഘടിപ്പിക്കാറുള്ളത്‌. പക്ഷേ ഇത്തവണ പ്രകൃതി കനിഞ്ഞനു​ഗ്രഹിച്ചു. മഴ പെയ്ത് ചെളി നിറഞ്ഞ മൈതാനത്തിലൂടെ ബൈക്കുകൾ ചീറിപ്പാഞ്ഞു. മൂന്ന് വർഷത്തോളമായി ഇവിടെ മഡ് റേസിം​ഗ് നടന്നുവരുന്നു. 

Content Highlights: mud race in palakkad, bike race, mudracing