ലീഡ് 1000 കടന്നു, ട്രോളി ബാഗുമായി പാലക്കാട് ആഘോഷത്തിനിറങ്ങി യു.ഡി.എഫ് പ്രവര്‍ത്തകര്‍

പാലക്കാട് ട്രോളി ബാഗുമായി ആഘോഷത്തിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | ഫോട്ടോ: മാതൃഭൂമി
പാലക്കാട് ട്രോളി ബാഗുമായി ആഘോഷത്തിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: ലീഡ് 1000 കടന്നതോടെ ട്രോളി ബാഗുമായി പാലക്കാട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തിന്റെയും തുടര്‍ന്നുണ്ടായ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ട്രോളി ബാഗുമായി പ്രവര്‍ത്തകര്‍ ആഘോഷത്തിനിറങ്ങിയത്. 

പ്രചാരണ രംഗത്ത് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളിയില്‍ പണം കടത്തിയെന്ന വിവാദം. സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു രാഹുലിനെതിരേ ട്രോളി വിവാദം ഉയര്‍ത്തുകയും ഇതിന്റെ പേരില്‍ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തത്. 

എന്നാല്‍, ഒന്നും തെളിയിക്കാനാവാതെ വന്നതോടെ ആരോപണത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടിയും വന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ട്രോളി വിവാദം ആരോപണമുന്നയിച്ചവര്‍ക്കുതന്നെ തിരിച്ചടിയാവുകയായിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ട്രോളിബാഗുമായി തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയത്.

Content Highlights: Palakkad byelection results 2024 ,Congress workers Celebrates the lead with Trolley Bags