മനസ്സ് മടുത്താണ് പാര്‍ട്ടി വിട്ടത്, കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ല- പത്മിനി തോമസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണെന്നും മനസ് മടുത്താണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും സ്പോർട് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ്. സ്ത്രീകള്‍ക്ക് യാതൊരു പ്രാതിനിധ്യവുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ വനിതകള്‍ക്കും കായികമേഖലയ്ക്കും വേണ്ടി മോദി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. യാതൊരു ഉപാദികളുമില്ലാതെയാണ് ബിജെപിയില്‍ ചേര്‍ന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
Content Highlights: padmini thomas explained the reason to join the bjp