പുഞ്ചിരി നഷ്ടപ്പെടാതെ കാക്കും, പദ്ധതിയുമായി കേരളാപോലീസ് മുന്നോട്ട്
സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണ്‍ മൂലം സമ്മര്‍ദ്ദത്തിലായ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് പോലീസ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ചിരി ഹെല്‍പ് ലൈന്‍' വഴി ആത്മഹത്യയിലേക്ക് പോകുമായിരുന്ന കുട്ടികളെ ഉള്‍പ്പെടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചുവെന്ന് പറയുകയാണ് പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഐ.ജി പി.വിജയന്‍ ഐ.പി.എസ്.
കോവിഡ് ലോക്ഡൗണ്‍ കുട്ടികളുടെ ജീവിതത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കളിക്കാനും കൂട്ടുകാരൊത്ത് സഹവസിക്കാനുമുള്ള അവരുടെ അവസരങ്ങള്‍ ഇതുമൂലം നഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ അവരുടെ മുഖത്തുനിന്ന് മാഞ്ഞുപോയ ചിരി വീണ്ടെടുക്കലാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.
Content Highlights: