പോത്തൻകോട് സുധീഷ് വധത്തിൽ പോലീസ് തേടുന്ന ഒട്ടകം രാജേഷ് സ്ഥിരം കുറ്റവാളി

പോത്തൻകോട് കല്ലൂർ സുധീഷ് വധത്തിൽ പോലീസ് തേടുന്ന ഒട്ടകം രാജേഷ് സ്ഥിരം കുറ്റവാളി. നാല് വർഷം മുമ്പ് എതിർഗുണ്ടാ സംഘത്തെ ആക്രമിക്കാനുള്ള പദ്ധതിക്കിടെ രാജേഷ് പിടിയിലായിരുന്നു. ചിറയിൻകീഴിൽ നിന്ന് ഷാഡോ പോലീസിന്റെ പിടിയിലായ ഒട്ടകം രാജേഷിന്റെ കയ്യിൽ നിന്ന് നാടൻ ബോംബുകളും വടിവാളുകളും അന്ന് പിടിച്ചെടുത്തിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്‌.

കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ സുധീഷിന്റെ ഇരുകാലുകളും കൈയും ആക്രമിസംഘം വെട്ടിയിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു. ആക്രമിച്ചത് ഒട്ടകം രാജേഷാണെന്നായിരുന്നു സുധീഷിന്റെ മരണമൊഴി.

Content Highlights: