മരണമില്ലാതെ ഉമ്മൻചാണ്ടിയുടെ ഓർമകൾ; പ്രിയപ്പെട്ട നേതാവിന് ആദരമർപ്പിക്കാൻ നാട്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിക്കുന്ന പുതുപ്പള്ളിയിലേക്ക് ജനപ്രവാഹം. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം ആരംഭിച്ചു. ഒന്‍പതിന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. 18നു രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം കബറിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
Content Highlights: oommen chandy second death anniversary