ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം; നടുക്കുന്ന ദൃശ്യങ്ങൾ

തൃപ്പൂണിത്തുറ ഇരുമ്പനത്ത് അപകടത്തിൽപ്പെട്ട കാർ
തൃപ്പൂണിത്തുറ ഇരുമ്പനത്ത് അപകടത്തിൽപ്പെട്ട കാർ

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രഞ്ജി (26), ജോഷ് (22), ജിതിൻ (22) എന്നിവർക്ക് പരിക്കേറ്റു. ഇതിൽ രഞ്ജിയുടെയും ജോഷിന്റെയും നില ഗുരുതരമാണ്.

വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് അ‌പകടമുണ്ടായത്. അ‌തിവേഗത്തിൽ വന്ന കാർ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അ‌പകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്നവർ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അ‌ജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അ‌ന്വേഷണം ആരംഭിച്ചു.

Content Highlights: One person dies as car collided with a lorry at Irumpanam in Kochi