വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; കരിമഠം കോളനി സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയവരാണ് ഡോക്ടറെ കൈയ്യേറ്റം ചെയ്തത്. മുറിവ് കെട്ടാനായി വന്നവര്‍ ഡോക്ടര്‍ അടിയന്തിര സ്വഭാവമുള്ള മറ്റ് രോഗികളെ പരിശോധിച്ചപ്പോള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കരിമഠം കോളനി സ്വദേശിയായ റഷീദിനെ അറസ്റ്റ് ചെയ്തു.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുകയാണ്. വള്ളക്കടവ് സ്വദേശിയായ റഫീക്കാണ് രണ്ടാംപ്രതി. ഇയാളെ ഇനിയും പിടികൂടാനുണ്ട്.
Content Highlights: one arrested for beating women doctor in duty
Content Highlights: