ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും; 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ നല്‍കും
സംസ്ഥാനത്ത് സഹകരണ ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ഉണ്ടാവുക.
ഓണച്ചന്തകളില്‍ പൊതുവിപണിയിലേക്കാള്‍ 15% മുതല്‍ 30% വരെ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക.
Content Highlights: