ബി.ജെ.പി കുറേക്കാലം വോട്ട് മറിച്ചിട്ടുണ്ട്, ഇനി വേണ്ട- ഒ.രാജഗോപാല്‍

ബിജെപി എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒ.രാജഗോപാല്‍ എം.എല്‍.എ. തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍കാലങ്ങളില്‍ ബിജെപി വോട്ട് മറിച്ചതിനെ കുറിച്ച് ഒ.രാജഗോപാല്‍ മനസ് തുറന്നത്. 

എന്നാല്‍ ഒരു മുന്നണിയെ തോല്‍പിക്കാന്‍ മറ്റൊരു മുന്നണിക്ക് വോട്ട് ചെയ്യുന്നത് ശരിയല്ലെന്ന് രാജഗോപാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ചു.കോണ്‍ഗ്രസ് മുക്തഭാരതത്തിനായി ഇത്തവണ എല്‍.ഡി.എഫ്- ബി.ജെ.പി ധാരണയുണ്ടെന്ന് യു.ഡി.എഫ് ആരോപിക്കുന്ന അവസരത്തിലാണ് രാ്ജഗോപാലിന്റെ വെളിപ്പെടുത്തല്‍ 

Content Highlights: