വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ CPM ജനപ്രതിനിധി; ഒ.ആര്‍. കേളു സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന ചടങ്ങില്‍ സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം ജനപ്രതിനിധിയാണ് കേളു