ശമ്പളം വൈകില്ല, നാലാം തീയതി തന്നെ നല്‍കും- ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൃത്യം നാലാം തീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമായിരിക്കും ശമ്പളം നല്‍കുക. അതിന് ശേഷം മറ്റുള്ളവര്‍ക്കും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാരിന് ഇഷ്ടമുണ്ടായിട്ടല്ല ശമ്പളം മാറ്റിവെക്കുന്നത്. ജീവനക്കാരുടെ ഒരു ആനുകൂല്യവും വാങ്ങിവെക്കണമെന്ന് സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ല. ശമ്പളം കട്ട് ചെയ്യുന്നില്ല. മാറ്റിവെക്കുകയാണ് ചെയ്യുന്നത്. അത് തിരിച്ചുനല്‍കും. അങ്ങനെ ചെയ്യാനെ സാധിക്കൂ. നിലവിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ എല്ലാവരും ഇതിനോട് യോജിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഐസക് പറഞ്ഞു.
Content Highlights: