ആന്റി വെനം ലഭിക്കാന്‍ 110 കിലോമീറ്റര്‍ യാത്ര ചെയ്യണം: പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ ലഭ്യമായില്ല
ഇടുക്കി: ഇടുക്കി മറയൂരില്‍ പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ ലഭ്യമായില്ല. ആന്റി വെനം ലഭിക്കാന്‍ 110 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുമെന്നതിനാല്‍ നാട്ട് ചികിത്സ തേടി. യുവതി സുഖംപ്രാപിച്ച് വരുന്നു. മേഖലയില്‍ വിഷചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.
രണ്ടാഴ്ച മുമ്പ് കാന്തല്ലൂരില്‍ പാമ്പുകടിയേറ്റ യുവാവിനെ 110 കിലോമീറ്റര്‍ സഞ്ചരിച്ച് അടിമാലിയിലെ താലുക്കാശുപത്രിയില്‍ എത്തിച്ചാണ് ചികിത്സ നല്‍കിയത്. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മേഖലയില്‍ വിഷ ജന്തുക്കളുടെ ആക്രമണം പതിവാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Content Highlights: