നെന്മാറ-വല്ലങ്ങി വേല ഇന്ന്
നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷമാക്കാന്‍ നെന്മാറ-വല്ലങ്ങി ദേശങ്ങളില്‍ ഒരുക്കം പൂര്‍ത്തിയായി. ഉത്സവപ്രേമികള്‍ കാത്തിരിക്കുന്ന നെന്മാറ-വല്ലങ്ങി വേല വ്യാഴാഴ്ച നടക്കും. പുലര്‍ച്ചെമുതല്‍ ഇരുദേശങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ച് വാദ്യമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളത്തുകളായി ക്ഷേത്രത്തിലേക്കെത്തി. വേലയുടെ ഭാഗമായി വല്ലങ്ങി ദേശത്ത് ദീപാലംകൃതമായ ആനപ്പന്തല്‍ ഒരുങ്ങി. ബുധനാഴ്ച നടന്ന ആനച്ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും കാണാന്‍ നിരവധിയാളുകളെത്തി.
Inshort-Nellikulangara Bhagavati Vela festival in Nenmara-Vallangi is set to be a grand celebration.