നാടാര്‍ വിഭാഗം പൂര്‍ണ്ണമായും ഇനി ഒ.ബി.സി. വിഭാഗത്തില്‍
നാടാര്‍ സമുദായത്തെ പൂര്‍ണ്ണമായും ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗക്കാര്‍ക്കും ഇനി സംവരണം ലഭിക്കും. മന്ത്രിസഭായോഗം തീരുമാനം അംഗീകരിച്ചു. ഏറെ നാളായുള്ള നാടാര്‍ സമുദായത്തിന്റെ ആവശ്യമാണ് ഇതോടെ ഫലം കണ്ടത്.
തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ മേഖലയില്‍ നിര്‍ണ്ണാക സ്വാധീനമുള്ള സമുദായമാണ് നാടാര്‍. ഈ മേഖലയില്‍ ക്രൈസ്തവ നാടാര്‍ വിഭാഗക്കാരും ഏറെയാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയതീരുമാനം ഏറെ നിര്‍ണ്ണായകമാകും.
Content Highlights: