ഗവര്‍ണര്‍ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നു, പാലക്കാട് BJP വോട്ട് UDF വാങ്ങി -MV ഗോവിന്ദന്‍
സാങ്കേതിക സര്‍വകലാശാലയില്‍ പുതിയ താത്കാലിക വി.സിയെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗവര്‍ണര്‍ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുന്ന നിലപാടാണ് ഗവര്‍ണറുടേതെന്നും ആരോപിച്ചു. എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി. നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം വി.സിയുടെ ചുമതല നല്‍കിയതെന്നത് ഗൗരവമുള്ള പ്രശ്‌നമാണ് എന്ന് പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി, ഗവര്‍ണര്‍ക്കെതിരായ ഒമ്പത് ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ അക്കമിട്ട് പറഞ്ഞു. കാവിവത്കരണത്തിനായുള്ള ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സര്‍വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ഥികളേയും അധ്യാപകരേയും ജീവനക്കാരേയും ജനങ്ങളേയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ബി.ജെ.പിയുടെ വോട്ട് വാങ്ങിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഒരു ഭാഗത്ത് കോണ്‍ഗ്രസ് വാങ്ങിയ ഭൂരിപക്ഷ വര്‍ഗീയതയുടെ വോട്ടും മറുഭാഗത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുവേണ്ടി ന്യൂനപക്ഷ വര്‍ഗീയശക്തികളെ ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനവും പാലക്കാട് കണ്ടു. ന്യൂനപക്ഷ വര്‍ഗീയതയുടെ ഏറ്റവും വലിയ വിഭാഗം എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയുമാണ്. ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അതിശക്തിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
In short - M.V. Govindan accused the governor of interfering in university affairs and destabilizing their operations. He claimed that in the Palakkad by-elections, the UDF had bought votes from the BJP. He made these statements during a press conference at the A.K.G. Center.
Content Highlights: CPM State Secretary MV Govindan press meet live