ഗ്രൗണ്ടിലെത്തി വടിവാള്‍വീശി ലീഗ് നേതാവിന്റെ മകന്‍; തര്‍ക്കം മകന് ചുവപ്പ് കാര്‍ഡ് കിട്ടിയതിന് | VIDEO

മൂവാറ്റുപുഴ: കുട്ടികള്‍ക്ക് നേരേ വടിവാള്‍ വീശി ലീഗ് നേതാവിന്റെ മകന്‍. ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പട്ടാപ്പകല്‍ കുട്ടികള്‍ക്ക് നേരേ വടിവാള്‍ വീശിയുള്ള ഭീഷണി. സംഭവത്തില്‍ പ്രതിയായ ഹാരിസിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് നേതാവ് പി.എം അമീര്‍ അലിയുടെ മകനാണ് ഹാരിസ്.
ഹാരിസിന്റെ മകന് മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. ഇത് ചോദ്യം ചെയ്യാനായി ഹാരിസ് മൈതാനത്തെത്തുകയും വടിവാള്‍ വീശുകയുമായിരുന്നു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.