വീട്ടുടമകള്‍ക്ക് പണം നല്‍കി TRP റേറ്റിങ്ങില്‍ തട്ടിപ്പ്; മൂന്നുചാനലുകള്‍ക്കെതിരെ അന്വേഷണം

ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്. മറ്റ് രണ്ട് ചാനലുകള്‍ മറാത്തി ചാനലുകളാണ്. രണ്ടു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടി.വി. ജീവനക്കാരെ ഉടന്‍ വിളിച്ചുവരുത്തുമെന്നും  ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും മുംബൈ പോലീസ് മേധാവി പരംവീര്‍ സിങ് പറഞ്ഞു. 

പരസ്യത്തില്‍നിന്നല്ലാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകര്‍ ടി.ആര്‍.പിയില്‍ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പരംവീര്‍ സിങ് വ്യക്തമാക്കി. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: