കാഞ്ചീപുരത്ത് ക്വാറിയിൽ മണ്ണിടിഞ്ഞ് വൻ അപകടം; രണ്ട് മരണം
തമിഴ്നാട്ടിലെ കാഞ്ചാപുരത്ത് ക്വാറിയിൽ മണ്ണിടിഞ്ഞുവീണ് രണ്ടുമരണം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 20 പേരാണ് മണ്ണിനടിയിൽപ്പെട്ടത്. രണ്ടുപേരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ പതിനൊന്നേ മുപ്പതോടെയോണ് അപകടമുണ്ടായത്. വലിയ ക്വാറിയുടെ ഒരു ഭാഗത്ത് നിന്ന് കല്ലുകൾ നീക്കിക്കൊണ്ടിരിക്കേ കല്ലും മണ്ണും കൂടി ഇടിഞ്ഞ് വീഴുകയായിരുന്നു. ആറുവാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി.
Content Highlights: