'മലയാളിയുടെ ഒരു കാലം നിശ്ചലമാവുന്നു, വിദേശഭാഷയിൽ എഴുതിയിരുന്നതെങ്കിൽ എംടിക്ക് നോബേൽ ലഭിച്ചേനേ'
എംടി വാസുദേവൻ നായരുടെ വിയോഗത്തോടെ മലയാളിയുടെ ഒരു കാലം നിശ്ചലമാവുകയാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാർ. എംടി മലയാളിയെ സംബന്ധിച്ചിടത്തോളം വെറും കഥാകാരൻ മാത്രമല്ല. മലയാളിയുടെ ജീവിതത്തെ തന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം വെറും എഴുത്തുകാരൻ മാത്രമല്ല. നമ്മൾ നൽകുന്ന സ്നേഹം, നമ്മുടെ നിഷ്കളങ്കത, സത്യസന്ധത അതൊക്കെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ലോകത്ത് സ്നേഹത്തിന്റെ നിഷേധമാണ് എംടിയെ വേദനിപ്പിച്ചിരുന്ന ഘടകം. ഏതെങ്കിലും വിദേശഭാഷയിലാണ് എംടി എഴുതിയിരുന്നതെങ്കിൽ നോബേൽ സമ്മാനമോ അതിനപ്പുറമോ ഒക്കെ കിട്ടേണ്ട മഹാവ്യക്തിത്വമായിരുന്നു. ചതിയൻ ചന്തുവെന്ന നമ്മുടെ മനസിലുള്ള ആളിനപ്പുറം അയാളുടെ ഉള്ളിലൊരു നന്മയുണ്ടെന്ന് മറ്റൊരു കോണിൽ കാണാൻ പ്രേരിപ്പിക്കുന്നു. അതുപോലെ ഭീമന്റെ മറ്റൊരു മുഖം. ഇതൊക്കെ അദ്ദേഹത്തിന് മാത്രം കഴിയുന്ന കാര്യമാണെന്നും പ്രേംകുമാർ പറഞ്ഞു.
Inshort: Actor Prem Kumar mourns the loss of MT Vasudevan Nair, highlighting his profound impact on Malayalam literature and society. A giant who influenced generations.
Content Highlights: Pream Kumar about MT Vasudevan Nair`s Legacy: A Malayalam Icon