ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ വാനരശല്യം രൂക്ഷം
ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ കര്‍ഷകര്‍ വാനരശല്യം മൂലം വലിയ ദുരിദത്തിൽ. കിലോമീറ്ററുകള്‍ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന വാനരക്കൂട്ടം ഏക്കര്‍ കണക്കിന് കൃഷിവിളകള്‍ നശിപ്പിച്ചു.
നൂറുകണക്കിന് കുരങ്ങുകൾ അടങ്ങുന്ന പതിനഞ്ചോളം സംഘങ്ങളാണ് വിവിധ മേഖലകളിൽ കൃഷി നാശം ഉണ്ടാക്കിയത്. വാഴ, കപ്പ, കവുങ്ങ് എന്നീ കൃഷിവിളകളും വ്യാപകമായി നശിപ്പിച്ചു. പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണമോ നഷ്ടപരിഹാരമോ കർഷകർക്ക് ലഭിച്ചിട്ടില്ല.
Content Highlights: