കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണം, അതിനുളള പോരാട്ടത്തിലാണ് - മോക്ഷ

പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ചലചിത്ര താരം മോക്ഷ. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണെന്നും അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബാഡ്ജ് ധരിച്ചാണ് പൊതുവേദികളിലെത്തുക എന്നും മോക്ഷ പറഞ്ഞു. ജനങ്ങൾ ഒന്നാകെ പ്രതിഷേധത്തിലാണ്. ഞാനും അവർക്ക് ഒപ്പമാണ്. കഴിഞ്ഞ നാലു മാസങ്ങളായി വിവിധ സമരപരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിൽ സഹകരിക്കുന്നില്ല എന്നാണ് ഒന്നാമത്തെ പ്രശ്നം. അറസ്റ്റുചെയ്യപെട്ടവർക്ക് ജാമ്യം കിട്ടി.ഇതിൽ രാഷ്ട്രീയം ഒന്നുമില്ല എല്ലാവരും നീതി അവൾക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.അതിന്റെ ഭാഗമായി ഈ ഡോക്ടേഴ്സ് ബാഡ്ജ് ഞാൻ ധരിച്ചിരിക്കുന്നത്. നീതി കിട്ടണം അതിനായി എല്ലാവരും ഞങ്ങൾക്ക് ഒപ്പം വേണം.

Content Highlights: Actress Moksha supports the fight for justice for the murdered West Bengal doctor