ആലുവയില് വന്മയക്കുമരുന്ന് വേട്ട മൂന്ന് കോടിയുടെ എം.ഡി.എം.എ പിടികൂടി
ആലുവയില് മൂന്ന് കോടിരൂപയുടെ എം.ഡി.എം.എ പിടികൂടി. എക്സൈസ് സ്പെഷ്യല് സ്ക്വാഡാണ് ആലുവ റെയില്വേ സ്റ്റേഷനില് നിന്നും മൂന്ന് കിലോ എം.ഡി.എം.എ പിടികൂടിയത്. ലഹരിമരുന്നുമായി എത്തിയ കൊടുങ്ങല്ലൂര് സ്വദേശികളായ രാഹുല്, സൈനുലാബ്ദീന് എന്നിവരെ അറസ്റ്റുചെയ്തു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്ക്കായി എറണാകുളം,തൃശ്ശൂര് ജില്ലകളിലേക്ക് കൊണ്ടുവന്ന ലഹരിമരുന്നാണ് എക്സൈസ് പിടിച്ചെടുത്തത്.
Content Highlights: