രണ്ടര മാസമായി ശമ്പളമില്ല; പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർ

രണ്ടര മാസമായി ശമ്പളം ലഭിക്കാതെ വന്നതോടെ പ്രതിഷേധ പ്രകടനം നടത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ HDS/KASP താത്കാലിക ജീവനക്കാർ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴിയും (KASP), ആശുപത്രി വികസന സൊസൈറ്റിക്കു കീഴിലും (HDS) നിയമിതരായ താത്കാലിക ജീവനക്കാരാണ് മെഡിക്കൽ കോളേജിലുള്ളത്. ശമ്പളം ലഭിക്കാതെ ജീവിതം പ്രതിസന്ധിയിലായതോടെയാണ് ഇവർ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. 

Content Highlights: Manjeri Medical College Staff Protest Over Unpaid Salaries