'തെളിവുണ്ടെങ്കിൽ മാനാഞ്ചിറയില്‍ വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോട്ടെ'- പ്രതികരിച്ച് മനാഫ്

അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. എന്റെ സ്വത്തും മുതലും വിറ്റിട്ടിട്ടാണ് അർജുന്റെ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. എന്തെങ്കിലുമൊരു തെളിവ് കൊണ്ടുവരികയാണെങ്കിൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്ന് നിൽക്കും കല്ലെറിഞ്ഞ് കൊന്നോട്ടെ. ഞാനൊരു സാധാരണക്കാരനാണ്, ഞാനൊരു കാര്യം ഏറ്റെടുത്ത് അത് പൂർത്തിയാക്കി. ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതിൽ എന്താണ് തെറ്റ്. അർജുനെ കാണാതായ സമയത്ത് ചില സംവിധാനങ്ങളെ ഞാൻ കുറ്റം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ യൂട്യൂബ് ചാനലെങ്കിലും എനിക്കൊരു ധൈര്യത്തിന് വേണ്ടേ? ആ കുടുംബം മുഴുവൻ എന്നെ തള്ളിപ്പറഞ്ഞാലും അവർ എനിക്ക് എന്റെ കുടുംബം പോലെത്തന്നെയാണ്, മനാഫ് പറഞ്ഞു.

Inshort- Manaf, the lorry owner, has responded to the allegations raised by Arjun's family.

Content Highlights: Manaf responded to the allegations raised by Arjuns family