ലോക്ക്ഡൗണിൽ 12 ലക്ഷത്തിലധികം ചാക്ക് സിമെന്റ് നശിക്കുന്നു ; കെട്ടിട നിർമാണ മേഖല തകർച്ചയിലേക്ക്

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നശിക്കുന്നത് പന്ത്രണ്ട് ലക്ഷത്തിലധികം ചാക്ക് സിമെന്റ്. സിമെന്റ് തിരിച്ചെടുക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് ഇതുവരെയും കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. ഒരു സിമന്റ് ചാക്കിന്റെ കാലാവധി പരമാവധി ഒരു മാസം വരെയാണ്. 

ലോക്ക്ഡൗൺ കഴിയുമ്പോഴേക്കും സംസ്ഥാനത്തു കെട്ടിട മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കാം. മാർച്ച് മാസത്തിൽ കെട്ടിട നിർമാണ മേഖല കൂടുതൽ സജീവമാകുന്നത്കൊണ്ട് വ്യാപാരികൾ കൂടുതൽ സിമെന്റ് ചാക്കുകൾ സ്റ്റോക്ക് ചെയ്യാറുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടത്. കെട്ടിട നിർമാണ മേഖല എന്ന് കര കയറുമെന്ന് വ്യാപാരികൾക്കും വിദഗ്ദ്ധര്‍ക്കും ഇതുവരെ തീർച്ചയില്ല.   

Content Highlights: