ജിഷ്ണുകൊലക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം; വിധി വന്നത് കൊല്ലപ്പെട്ട മൂന്നാം വാര്‍ഷികദിനത്തില്‍

മാവേലിക്കര കരുവാറ്റ ജിഷ്ണു വധക്കേസില്‍ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. മാവേലിക്കര അഡീഷനല്‍ ജില്ലാക്കോടതിയുടേതാണ് വിധി. 2017 ഫെബ്രുവരി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ജിഷ്ണു, സഹോദരന്‍ വിഷ്ണു, സുഹൃത്ത് സുരാജ് എന്നിവരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും ജിഷ്ണുവിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷിച്ചത്. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അന്യായമായി സംഘം ചേരല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞു. കൊല്ലപ്പെട്ടയാളുടെ മൂന്നാം ചരമവാര്‍ഷികത്തിലായിരുന്നു നിര്‍ണായക വിധി. 32 വെട്ടുകളായിരുന്നു ജിഷ്ണുവിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ ചില സാക്ഷികള്‍ കൂറുമാറിയിരുന്നു

Content Highlights: