News Lunch@1 | ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ 6 വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

  1. താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ്  ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
  2. ഭീകരപ്രവര്‍ത്തനത്തിന് കാനഡയില്‍ അറസ്റ്റിലായ പാകിസ്താന്‍ പൗരന്‍ മുഹമ്മദ് ഷഹസേബ് ഖാനെ യുഎസിന് കൈമാറി. ഇസ്ലാമിക് സ്റ്റേറ്റിന്റെ  പിന്തുണയോടെ ബ്രൂക്ക് ലിനിലെ ജൂതകേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനാണ് ഷഹസേബ് ഖാനെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
  3. വിമര്‍ശിക്കുന്നതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചരിത്രം പഠിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സിപിഎമ്മുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
  4. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. 
  5. മധുവിധുയാത്രയ്ക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മേഘാലയ പോലീസ്. കൊലയാളികള്‍ക്ക് സോനം 20 ലക്ഷംരൂപ നല്‍കിയതായി പോലീസ് പറഞ്ഞു. 

Content Highlights: News Lunch at 1 - latest news update