രാഷ്ട്രീയഭേദമന്യേ എല്ലാവരും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വി.വി. പ്രകാശ് - കുഞ്ഞാലിക്കുട്ടി

നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് രാഷ്ട്രീയഭേദമന്യെ എല്ലാവരും സ്‌നേഹിച്ച വ്യക്തിയായിരുന്നെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ ജനവിഭാ​ഗങ്ങളേയും ഒരുമിച്ചു കൊണ്ടുപോകുന്നതിലും സാമുദായിക സൗഹൃദം നിലനിർത്തുന്നതിലും വി.വി. പ്രകാശ് വഹിച്ചിരുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.

കുടുംബത്തിനും യുഡിഎഫിനും മാത്രമല്ല സമൂഹത്തിനും പ്രകാശിന്റെ വിയോ​ഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Content Highlight: kunhalikutty about vv prakash demise

Content Highlights: