'കാർ തകർത്തത് സമരക്കാർക്ക് നേരെ ചീറിപ്പാഞ്ഞതു കൊണ്ടല്ലേ'?, അത് സ്വാഭാവികമല്ലേ- കെ.സുധാകരൻ
നടന്‍ ജോജു ജോര്‍ജിന്റെ വണ്ടി തകര്‍ത്തത് അദ്ദേഹം സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞതു കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗുണ്ടയെപ്പോലെ സമരക്കാര്‍ക്കു നേരെ പാഞ്ഞടുക്കുയും വനിതാപ്രവര്‍ത്തകര്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും ചെയ്തതിന് നടനെതിരെ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, സുധാകരന്‍ പറഞ്ഞു.
Content Highlights: