‘കുറ്റിച്ചൂലിനെ നിർത്തിയാലും ജയിപ്പിക്കുമെന്ന് സിപിഎം അഹങ്കരിച്ച വാർഡ്’; പൊറ്റമ്മലിൽ വിജയിച്ച് എന്‍ഡിഎ സ്ഥാനാർഥി ടി.രനീഷ്

ജനാധിപത്യബോധ്യമുള്ള ജനങ്ങൾ ജനാധിപത്യ അവകാശം കൃ‍ത്യമായി വിനിയോഗിച്ചുവെന്ന് കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ എന്‍ഡിഎ സ്ഥാനാർഥി ടി.രനീഷ്. 47 വർഷമായി കുറ്റിച്ചൂലിനെ നിർത്തിയാലും ജയിപ്പിക്കുമെന്ന് സിപിഎം അഹങ്കരിച്ച വാർഡിൽ, രണ്ട് മേയർമാരുണ്ടായിരുന്ന വാർഡിൽ പൊതുശൗചാലയോ അക്ഷയകേന്ദ്രമോ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമോ ഇല്ല. ഞങ്ങൾ പറഞ്ഞത് വികസനത്തിന്റെ രാഷ്ട്രീയമാണ്. വരുംകാലങ്ങൾ നൽകിയ വാഗ്ധാനങ്ങൾ ഓരോന്നും നടപ്പിലാക്കുമെന്നും രനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: NDA candidate T. Raneesh secured a stunning upset victory in Kozhikode Mayor Beena Philip`s ward, promising development and fulfilling promises.