ഇത്തവണ ചെറിയ പിടിത്തമല്ല കോഴിക്കോട് യുഡിഎഫ് പിടിച്ചത് - കെ പ്രവീൺകുമാർ

കുത്തക എന്ന് പറയുമ്പോൾ അതിനുശേഷം ഒരുപാട് വെള്ളമൊക്കെ ഭാരതപ്പുഴയിലൂടെ ഒലിച്ചു പോയിട്ടുണ്ടെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ . പ്രവീൺകുമാർ. ഇത്തവണ ചെറിയ പിടുത്തമല്ല യുഡിഎഫ് കോഴിക്കോട്ടിൽ പിടിച്ചത് . ചരിത്രത്തിൽ ഇല്ലാത്ത പിടുത്തമാണത്. അടിത്തട്ടിൽ നിന്നുള്ള പ്രവർത്തകരുടെ ഒന്നടങ്കമുള്ള കൂട്ടായ്മയാണ് ഈ വിജയം നൽകിയതെന്നും പ്രവീൺകുമാർ പറഞ്ഞു.

Content Highlights: K Praveenkumar asserts the 2026 UDF victory in Kozhikode is unprecedented. The victory is attributed to strong grassroots-level coordination. Dismissal of previous political monopolies in the region. Acknowledgment of collective worker effort behind the election results.